ചെന്നൈ : രാഷ്ട്രീയം പറഞ്ഞ് വിജയ്, ഇളകി മറിഞ്ഞ് തമിഴ്നാട്. തമിഴ് രാഷ്ട്രീയ നഭസ്സിൽ പുത്തൻ താരോദയമായി. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ നടത്തിയ സമ്മേളനത്തിൽ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വങ്ങളെ വിലയിരുത്തുന്ന പ്രസംഗം നടത്തി വിജയ് ശ്രദ്ധ നേടിയിരിക്കുകയാണിപ്പോൾ. രാഷ്ട്രീയ പ്രവേശത്തിനുശേഷമുള്ള തൻ്റെ കൃത്യമായ നിലപാട് എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു വിജയ് യുടെ പ്രസംഗം.
"നിങ്ങൾ ഏതു മേഖലയിൽ
വിജയിക്കാൻ ആഗ്രഹിക്കുന്നുവോ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുക. നമുക്കു വേണ്ടതു മികച്ച ഡോക്ടർമാരോ എൻജിനീയർമാരോ അഭിഭാഷകരോ അല്ല. തമിഴ്നാടിനു വേണ്ടത് നല്ല നേതാക്കളെയാണ്. നല്ലതുപോലെ പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണം. തെറ്റും ശരിയും മനസ്സിലാക്കിവേണം പുതിയ തലമുറ മുന്നോട്ടു പോകാൻ. സമൂഹമാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കരുത്. ചില രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന തെറ്റായ പ്രചാരണത്തെ തിരിച്ചറിയണം. ശരിതെറ്റുകൾ മനസ്സിലാക്കി വേണം മികച്ച നേതാവിനെ തിരഞ്ഞെടുക്കാൻ"- വിജയ് പറഞ്ഞു.
വേദിയിലേക്കു കയറാതെ വിദ്യാർഥികൾക്കിടയിലാണ് വിജയ് ഇരുന്നത്.
വിദ്യാർത്ഥികളെയും കുട്ടികളേയും യുവാക്കളേയും വരിഞ്ഞുമുറുക്കുന്ന ലഹരി മാഫിയയ്ക്കെതിരെയും വിജയ് തുറന്നടിച്ചു. സേ 'നോ ടു ടെംപററി പ്ലഷേഴ്സ്,
സേ നോ ടു ഡ്രഗ്സ്, എന്നു കുട്ടികളെ കൊണ്ടു പ്രതിജ്ഞ എടുപ്പിച്ചാണു പ്രസംഗം അവസാനിപ്പിച്ചത്. പുരസ്കാര സമർപ്പണം നടക്കുന്ന ചെന്നൈ പനയൂരിലെ ഹാളിലേക്കെത്തിയ വിജയ്, ആദ്യം വേദിയിലേക്കു കയറാതെ സദസ്സിലെ ദലിത് വിദ്യാർഥികൾക്കൊപ്പമാണ് ഇരുന്നത്. പ്രസംഗത്തിനായി വേദിയിലേക്ക് കയറിയ താരത്തെ കുട്ടികളും രക്ഷിതാക്കളും വലിയ കയ്യടികളോടെയാണ് വരവേറ്റത്.
Dalapati Vijay said that students who study well should enter politics The star also said that there should be good leaders who understand the truth.